scorecardresearch

പാലായില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊന്നു; രക്ഷപെട്ട പ്രതി പാലക്കാട് പിടിയില്‍

ബംഗാള്‍ സ്വദേശിയായ പ്രദീപ് ബര്‍മനാണ് പിടിയിലായത്

പാലായില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊന്നു; രക്ഷപെട്ട പ്രതി പാലക്കാട് പിടിയില്‍
പ്രതീകാത്മക ചിത്രം

കോട്ടയം: പാല കടപ്പാട്ടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രദീപ് ബര്‍മന്‍ പിടിയില്‍. ഒഡിഷ സ്വദേശിയായ അഭയ് മാലിക്കാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അഭയ് മാലിക്കിനെ പ്രദീപ് ആക്രമിച്ചത്. ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിഞ്ഞ അഭയ് മാലിക്ക് ഇന്നാണ് മരണപ്പെട്ടത്. കുറിച്ചിത്താനത്തായിരുന്നു അഭയ് മാലിക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച കടപ്പാട്ടൂരുള്ള പ്രദീപിന്റെ മുറിയില്‍ എത്തി.

മുറിയില്‍ വച്ച് ഇരുവരും മദ്യപിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പുലര്‍ച്ചെയാണ് ഉറങ്ങിക്കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് പ്രദീപ് അടിച്ചത്. ആക്രമണത്തിന് പിന്നാല് പ്രദീപ് രക്ഷപ്പെടുകയും ചെയ്തു.

മൊബൈല്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് പ്രദീപിനെ പാലക്കാട് നിന്ന് പിടികൂടിയത്. പാലക്കാട് റയില്‍വെ പൊലീസ് പ്രദീപിനെ പാല പൊലീസിന് കൈമാറി. പ്രദീപിന്റെ സഹായിയായി ജോലി ചെയ്തിരുന്നയാളാണ് അഭയ് മാലിക്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pala murder case bengal native arrested