പാലാ ആരെ തുണയ്ക്കും? തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലപ്രവചനം

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam

കോട്ടയം: കെ.എം മാണിയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച. പാലാ കാർമൽ സ്കൂളിൽ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ, യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി എന്നിവർ വാശിയേറിയ മത്സരമായിരുന്നു പാലായിൽകാഴ്ച വച്ചത്.

ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23നായിരുന്നു പാലായിൽ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

Read More: പാലായില്‍ ജോസ് ടോമെന്ന് എക്‌സിറ്റ് പോള്‍; എല്‍ഡിഎഫിന് ഏഴ് ശതമാനം വോട്ട് കുറയും

176 പോളിങ് ബൂത്തുകളാണ് പാലാ മണ്ഡലത്തിലുള്ളത്. 1888 പുതിയ വോട്ടർമാരടക്കം 1,79,107 വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ, യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം എൻഡിഎ സ്ഥാനാഡഥി എൻ.ഹരി എന്നിവരുൾപ്പടെ 13 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

ആകെ 1,79,107 വോട്ടർമാർ പട്ടികയിലുണ്ട്. ഇവരിൽ വനിതാ വോട്ടർമാർ 91,378, പുരുഷ വോട്ടർമാർ 87,729 എന്നിങ്ങനെയാണു കണക്ക്. ഏറ്റവും കുറവ് വോട്ടർമാർ തലനാട് പഞ്ചായത്തിലെ 61-ാം നമ്പർ അത്തിക്കളം ബൂത്തിലാണ്. കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടിടിസിയിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്താണ്.

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലപ്രവചനം. ഏഷ്യാനെറ്റും എZ റിസര്‍ച്ച് പാര്‍ട്ട്‌ണേഴ്‌സും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫല പ്രകാരം യുഡിഎഫിന്റെ ജോസ് ടോമിന് 48 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫിന്റെ മാണി സി കാപ്പന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍.

മാണി സി കാപ്പനേക്കാള്‍ 16 ശതമാനം വോട്ടിന്റെ ലീഡുമായി ജോസ് ടോം വിജയത്തിലെത്തുമെന്നാണ് പോള്‍ ഫലം പറയുന്നത്. മൂന്നാമതുള്ള എന്‍ഡിഎയ്ക്ക് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. എന്‍.ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

2016 ല്‍ യുഡിഎഫിന് പാലായില്‍ ലഭിച്ചത് 42 ശതമാനം വോട്ടായിരുന്നു. ആറ് ശതമാനം വോട്ടാണ് എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് വര്‍ധിക്കുന്നത്. എല്‍ഡിഎഫിന് 39 ശതമാനം വോട്ടാണ് 2016 ല്‍ ലഭിച്ചത്. എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഏഴ് ശതമാനം വോട്ട് കുറയും. എന്‍ഡിഎയുടെ വോട്ട് ഒരു ശതമാനം വര്‍ധിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pala by election result tomorrow

Next Story
മരട്: ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും; വൈദ്യുതി ബന്ധം വിച്ഛേദിച്ചുmaradu flat, മരട് ഫ്ലാറ്റ്, maradu issue, മരട് വിഷയം, maradu supreme court, മരട് സുപ്രീം കോടതി, maradu, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com