Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പാലാ നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദ പ്രചാരണവുമായി സ്ഥാനാർത്ഥികൾ

ഇടത് മുന്നണിക്ക് വേണ്ടി എൻസിപി നേതാവ് മാണി സി കാപ്പൻ, യുഡിഎഫിന് വേണ്ടി ജോസ് ടോം, എൻഡിഎക്ക് വേണ്ടി എൻ ഹരി എന്നിവരാണ് ജനവിധി തേടുന്നത്

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam

കോട്ടയം: വിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പാലായിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. കേന്ദ്ര സേന അടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥരെ പാലായിൽ വിന്യസിക്കും. അതേസമയം മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം തുടരുക.

പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. വോട്ടിങ് മെഷീൻ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുടെ വിതരണം കാര്‍മല്‍ പബ്ലിക്ക് സ്കൂളിലാണ് നടക്കുന്നത്.

Read More: വട്ടിയൂർക്കാവ് യുഡിഎഫിന്, മത്സരം രണ്ടാം സ്ഥാനത്തേക്ക്: കെ.മുരളീധരൻ

ഇടത് മുന്നണിക്ക് വേണ്ടി എൻസിപി നേതാവ് മാണി സി കാപ്പൻ, യുഡിഎഫിന് വേണ്ടി ജോസ് ടോം, എൻഡിഎക്ക് വേണ്ടി എൻ ഹരി എന്നിവരാണ് ജനവിധി തേടുന്നത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിങ് മെഷീനാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ആകെ 176 പോളിങ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി കള്ളവോട്ട് തടയാനാകുമെന്നാണ് കമ്മീഷന്‍റെ പ്രതീക്ഷ.

എംഎൽഎ ആയിരുന്ന കെഎം മാണിയുടെ വിയോഗമാണ് പാലായിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെഎംമാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളു. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെഎം മാണിക്കാണ്.

അതേസമയം സംസ്ഥാനത്തെ മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pala by election polling tomorrow

Next Story
എ​ല​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചുsuicide, kerala news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express