Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

പാലായില്‍ ആവേശോജ്വല കലാശക്കൊട്ട്

ഇരു മുന്നണികളുടെയും അവസാന ഘട്ട പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു

Pala By Election 2019, പാലാ ഉപതിരഞ്ഞെടുപ്പ് 2019, Pala By ELection Public Campaign, പാലാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം, LDF, എൽഡിഎഫ്, UDF, NDA യുഡിഎഫ്, IE Malayalam, ഐഇ മലയാളം

പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ആവേശോജ്വല കലാശക്കൊട്ട്. പരസ്യ പ്രചാരണം വൈകിട്ടോടെ അവസാനിച്ചു. അടുത്ത രണ്ടുദിനം നിശബ്ദപ്രചാരണം. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്.

ഇരു മുന്നണികളുടെയും അവസാന ഘട്ട പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചാരണ കൊട്ടിക്കലാശം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് ടൗണ്‍ഹാളിനു സമീപം സമാപിച്ചു.

Read Also:കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു; ജാദവ്പുര്‍ യൂണിവേഴ്സിറ്റിയില്‍ സംഘര്‍ഷം

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കൊട്ടിക്കലാശം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ആരംഭിച്ചത്. ളാലം പാലം വരെയായിരുന്നു പ്രചാരണം. ശ്രീനാരായണ ഗുരു സമാധിയായതിനാലാണ് കൊട്ടിക്കലാശം ശനിയാഴ്ച നടത്താതെ ഇന്നത്തേക്കു മാറ്റാന്‍ മൂന്നു മുന്നണികളും തീരുമാനമെടുത്തത്.

 

ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും കിഫ് ബിയും എടുത്തുകാണിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്. തിരിച്ചടിച്ചത്. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പിണറായി വിജയനടക്കം കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

Read Also:പാലാരിവട്ടം പാലം അഴിമതി; വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ പരോക്ഷമായി ഉദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ നിര്‍ണായകമാണ്. അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിണറായി വിജയന്‍. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pala by election ldf udf nda candidates concludes public campaigning

Next Story
Southern Railway Special Train: ഉത്സവകാലം മുന്നിൽ കണ്ട് ദക്ഷിണറെയിൽവേ; കേരളത്തിലേക്കും തിരിച്ചും സ്‌പെഷ്യൽ ട്രെയിനുകൾsouthern railway schedule, special train, സ്പെഷ്യൽ ട്രെയിൻ, ദക്ഷിണ റെയിൽവേ, September 4, southern railway time table for all trains, ട്രെയിൻ സമയം, southern indian railways seat availability, southern railways train schedule, റദ്ദാക്കിയ ട്രെയിനുകൾ, southern railways train running status, ട്രെയിൻ ഓടുന്ന സമയം, southern railways train cancellations, southern railways train timing, southern railways train time table, ട്രെയിൻ വിവരങ്ങൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com