പാലാ: നിഷ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും പി.ജെ.ജോസഫും ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എം.എം.മണി. നിഷയെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. പിന്നീട് സ്ഥാനാര്‍ഥിയെ മാറ്റി. നിഷയെ മാറ്റാന്‍ പി.ജെ.ജോസഫും കോണ്‍ഗ്രസും തമ്മില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശവും ഇല്ലെന്നും എം.എം.മണി പറഞ്ഞു. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പനയ്ക്കപാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പര്യടനം തുടരുകയാണ്. തികഞ്ഞെ പ്രതീക്ഷയിലാണ് മാണി സി.കാപ്പന്‍. വിജയം സുനിശ്ചിതമാണെന്നും നല്ല പ്രതീക്ഷയുണ്ടെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്‍തൂക്കമുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്എന്‍ഡിപി പിന്തുണ കൂടി ഉണ്ടെങ്കില്‍ വിജയം അനായാസമാകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.

Read Also: മരട് ഫ്ലാറ്റ്: സർക്കാർ ഇരയ്ക്കപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന സൂചന നൽകിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം സംസാരിച്ചത്. സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി.സി.കാപ്പന് അനുകൂല തരംഗമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. നിഷ ജോസ് കെ.മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും നിലവിലെ സ്ഥാനാർഥിക്ക് ജനകീയ മുഖമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.