ഇസ്‌ലാമാബാദ്: കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോ പാക്കിസ്ഥാൻ സൈന്യം പുറത്തിറക്കി. കശ്മീർ ദിനത്തിനു മുന്നോടിയായാണ് പാക്ക് സൈന്യം വിഡിയോ പുറത്തിറക്കിയത്. എല്ലാം വർഷവും ഫെബ്രുവരി അഞ്ചിനാണ് കശ്മീർ ദിനമായി ആചരിക്കുന്നത്.

പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ‘സാങ്ബാസ്’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വിഡിയോ കശ്മീരിലെ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ളതാണ്. കശ്മീർ ഇന്ത്യ വിട്ടുനൽക്കണം എന്നാവശ്യപ്പെട്ടുള്ളതാണ് പാട്ടിന്റെ വരികൾ.

കശ്മീരിൽ സംഘർഷങ്ങൾ ഉണ്ടായപ്പോഴുള്ള ദൃശ്യങ്ങൾ ചേർത്തുവച്ചാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ