scorecardresearch

പത്മരാജന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ജിയോ ബേബി, ജയരാജ്, മനോജ് കുറൂർ, കെ രേഖ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്

Jeo Baby, Jayaraj, Padmarajan Award, great indian kitchen, ജിയോ ബേബി, ജയരാജ്, indian express malayalam

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച സംവിധായകനുള്ള അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം. സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ മുറിനാവ് ആണ് മികച്ച നോവലിനുള്ള പുരസ്‌കാരം നേടിയത്. .കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

കെ സി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കുമെന്ന് പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണന്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Padmarajan award jeo baby jayaraj k rekha 2021

Best of Express