/indian-express-malayalam/media/media_files/uploads/2017/05/PADMANABHA-SWAMY-TEMPLEtemple-main-759.jpg)
Thiruvananthapuram, India - Padmanabhaswamy temple was built in the Dravidian style and principal deity Vishnu is enshrined in it.
ന്യൂഡൽഹി: പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് രാജകുടുംബം. സുപ്രീം കോടതിയിലാണ് രാജകുടുംബം നിലപാട് അറിയിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തെന്നായിരുന്നു നേരത്തെ രാജകുടുംബത്തിന്റെ നിലപാട്. ഇതാണ് ഇപ്പോൾ തിരുത്തിയത്.
പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം ആണെന്നായിരുന്നു കേരള ഹൈക്കോടതിയിൽ രാജകുടുംബം വാദിച്ചത്. ഈ നിലപാടാണ് സുപ്രീം കോടതിയിൽ തിരുത്തിയത്. ക്ഷേത്രത്തിലെ സ്വത്തുകൾ സ്വകാര്യ സ്വത്തോ രാജകുടുംബത്തിന്റെ സ്വത്തോ അല്ല. പത്മനാഭ സ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണ്. ക്ഷേത്രഭരണത്തിൽ അവകാശമുണ്ടെന്നും അത് തങ്ങൾക്ക് നൽകണമെന്നും രാജകുടുംബം ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
കേസിൽ ഇന്നത്തെ വാദം പൂർത്തിയായി. നാളെയും വാദം തുടരും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീലും ഇക്കൂട്ടത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us