scorecardresearch

പത്മജ മത്സരിക്കേണ്ട; കുടുംബവാഴ്‌ച എന്ന് ആരോപണമുയരും: കെ. മുരളീധരൻ

വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ൽ ഇക്കുറിയും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് കെ. മു​ര​ളീ​ധ​ര​ൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ൽ ഇക്കുറിയും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് കെ. മു​ര​ളീ​ധ​ര​ൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

author-image
WebDesk
New Update
K muraleedharan, iemalayalam

തിരുവനന്തപുരം: വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരൻ. തങ്ങളുടെ കുടുംബത്തിനു പുറത്തു നിന്ന് ആരെങ്കിലും മത്സരിക്കണമെന്നും അല്ലാത്തപക്ഷം കുടുംബവാഴ്‌ച എന്ന് ആരോപണം ഉയരുമെന്നും മുരളീധരൻ പറഞ്ഞു.

Advertisment

തനിക്ക് വട്ടിയൂർകാവിലേക്ക് പ്രത്യേക നോമിനിയില്ലെന്നും, വേദനയോടെയാണ് വട്ടിയൂർകാവ് വിട്ടു പോന്നത് എന്നും പറഞ്ഞ മുരളീധരൻ, ഇക്കുറിയും ബിജെപിക്ക് വട്ടിയൂർകാവിൽ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.

Read More: വട്ടിയൂർക്കാവ് യുഡിഎഫിന്, മത്സരം രണ്ടാം സ്ഥാനത്തേക്ക്: കെ.മുരളീധരൻ

വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ൽ ഇക്കുറിയും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് കെ. മു​ര​ളീ​ധ​ര​ൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മത്സരം നടക്കുന്നത് ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്കാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചി​ട​ത്തും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കും. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യക്തമാക്കിയിരുന്നു.

Advertisment

വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് അന്തിമ തീരുമാനമൊന്നും ആയിട്ടില്ല.

2011 മു​ത​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍. ക​ഴി​ഞ്ഞ ലോ​ക്‌സ‌​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ​നി​ന്നും ജ​യി​ച്ച​തോ​ടെ​യാ​ണ് വട്ടിയൂർക്കാവിൽ ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

ഒക്ടോബർ 21നാണ് കേരളത്തിലെ അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വന്നു.

K Muraleedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: