തിരുവനന്തപുരം: ഗാനരചയിതാവും നർത്തകിയും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്‌ണൻ (68 വയസ്) അന്തരിച്ചു. ഹൃദയസ്‌തംഭനത്തെ തുടർന്ന് എസ്.കെ.ഹോസ്‌പിറ്റലിൽ ഇന്ന് പുലർച്ചെ ഒന്നോടെയാണ് അന്ത്യം. പ്രശസ്‌ത സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്‌ണന്റെ ഭാര്യയാണ്.

Read Also: വീണ വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്

2013 ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്‌ണൻ വരികളെഴുതിയിട്ടുണ്ട്. എം.ജി.രാധാകൃഷ്‌ണൻ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.

Read Also: Horoscope Today June 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. മകന്‍ എം.ആർ.രാജാകൃഷ്‌ണൻ ചെന്നൈയില്‍ സൗണ്ട് ഡിസൈനറാണ്. മകള്‍ കാര്‍ത്തിക ദുബായിലാണ്. 2010 ജൂലെെ രണ്ടിനാണ് എം.ജി.രാധാകൃ‌ഷ്‌ണൻ അന്തരിച്ചത്. മകൻ ഇന്ന് ഉച്ചയോടെ നാട്ടിലെത്തും. മകൾ ദുബായിൽ നിന്നു എത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായ ശേഷമായിരിക്കും പത്മജയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.