scorecardresearch

വിഎസിനുള്ള പത്മവിഭൂഷൺ സ്വീകരണം; തീരുമാനം സിപിഎമ്മിന് വിട്ട് കുടുംബം, പാർട്ടി നിലപാടിനൊപ്പമെന്ന് മകൻ

വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു

വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു

author-image
WebDesk
New Update
vs achutanathan

വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കണമെങ്കിൽ പാർട്ടി അനുവദിക്കണമെന്ന് വ്യക്തമാക്കി മകൻ വി.എ. അരുൺ കുമാർ.

Advertisment

വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് വിശ്വസിക്കുന്നുവെന്നും, പിതാവിൻറെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമാണ് കുടുംബത്തിൻറെ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിഎസിൻറെ പൊതുജീവിതത്തോടുള്ള ആദരമായി ഈ പുരസ്‌കാരത്തെ കാണുമ്പോഴും, അദ്ദേഹം മുറുകെ പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും കുടുംബം വിശദീകരിക്കുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് വീണ്ടും എസ്‌ഐടിയ്ക്ക് മുമ്പിൽ ഹാജരാകും

പുരസ്‌കാരം അദ്ദേഹത്തിൻറെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിൻറെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിൻറെ തീരുമാനം.- അരുൺ കുമാർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. 

അതേസമയം, വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. പുരസ്‌കാരത്തിൻറെ കാര്യത്തിൽ വി.എസ്സിൻറെ കുടുംബം എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also Read: ശബരി റെയിൽ പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബി വഴി 1900 കോടി

കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇ.എം.എസ്, ജ്യോതിബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇത്തരം പുരസ്‌കാരങ്ങൾ നിരസിച്ച ചരിത്രമാണുള്ളത്. ജനങ്ങൾക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള അംഗീകാരമായി കണ്ട് സർക്കാർ പുരസ്‌കാരങ്ങൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറല്ല എന്ന നിലപാടാണ് ഈ നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ഇത് അവരുടെ വ്യക്തിപരമായ തീരുമാനവും പാർട്ടി ബോധത്തിൻറെ അടിസ്ഥാനത്തിലുള്ളതുമാണ്.

Also Read:'നേതൃത്വത്തെ അണികൾ തിരുത്തണം', വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

നേരത്തേ, വി.എസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വാഗതം ചെയ്തിരുന്നു. പുരസ്‌കാര ലബ്ധിയിൽ കുടുംബത്തിനൊപ്പം പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. മുൻകാലങ്ങളിൽ പാർട്ടി നേതാക്കൾ ഇത്തരം ബഹുമതികൾ നിരസിച്ചിട്ടുണ്ടെങ്കിലും, വി.എസ്സിൻറെ കാര്യത്തിൽ കുടുംബത്തിൻറെ നിലപാടിനെ പാർട്ടി മാനിക്കുമെന്നും പുരസ്‌കാരം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കുടുംബത്തിന് അനുമതി നൽകുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More: ശബരിമല സ്വർണ്ണക്കൊള്ള; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

Padma Awards Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: