/indian-express-malayalam/media/media_files/2026/01/25/padma-awards-2026-2026-01-25-18-51-04.jpg)
പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വിഎസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കും. സുപ്രീം കോടതി റി്ട്ടയേർഡ് ജസ്റ്റിസ് കെടി തോമസിനും രാഷ്ട്രം പത്മവിഭൂഷൺ നൽകി ആദരിക്കും.
പി നാരായണനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.
Also Read: പ്രകൃതിയുടെ കാവലാൾക്ക് രാഷ്ട്രത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക് പത്മശ്രീ
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രാഷ്ട്രം പത്മഭൂഷൺ ബഹുമതിയ്ക്ക് അർഹനായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
Also Read: റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിലക്ക്: പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതർ
നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്.2017-ൽ മുത്തലാഖ് നിരോധിക്കണമെന്ന സുപ്രീം കോടതി ബെഞ്ചിന്റെ വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച മുൻ ചീഫ് ജസ്റ്റിസ് (റിട്ടയേർഡ്) ജഗദീഷ് സിങ് ഖെഹാറിനേയും രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കും.
കർണാടകയിൽ നിന്നുള്ള അങ്കെ ഗൗഡ, മഹാരാഷ്ട്രയിൽ നിന്നുള്ള അർമിദ ഫെർണാണ്ടസ്, മധ്യപ്രദേശിൽ നിന്നുള്ള ഭഗവദാസ് റായ്ക്വാർ, ജമ്മു കശ്മീരിൽ നിന്നുള്ള ബ്രിജ് ലാൽ ഭട്ട്, ഛത്തീസ്ഗഡിൽ നിന്നുള്ള ബുദ്രി താട്ടി, ഒഡീഷയിൽ നിന്നുള്ള ചരൺ ഹെംബ്രാം, ഉത്തർപ്രദേശിൽ നിന്നുള്ള ചിരഞ്ചി ലാൽ യാദവ്, ഗുജറാത്തിൽ നിന്നുള്ള ധാർമിക്ലാൽ തുടങ്ങി നിരവധി പേർ പുരസ്‌കാരത്തിന് അർഹരായി.
Also Read: യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ; റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളാകും
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്.
Read More: സിപിഎം വിട്ട എസ് രാജേന്ദ്രനെതിരെ എംഎം മണി; കൈകാര്യം ചെയ്യാൻ അറിയാമെന്ന് മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us