/indian-express-malayalam/media/media_files/uploads/2023/06/elephant-padayapa.jpg)
പടയപ്പ
മൂന്നാർ: മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പെട്ടിക്കടകൾ തകർത്ത് ഒറ്റയാൻ പടയപ്പ. ഇന്നലെ രാത്രി എത്തിയ കാട്ടാന കടകൾ തകർത്ത് ഭക്ഷണ സാധനങ്ങൾ പുറത്തെടുത്ത് കഴിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികൾ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. ആനയെ കാടു കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ കഴിച്ചശേഷമാണ് മടങ്ങിയത്.
എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം പെട്ടി കടകളാണ് ഉള്ളത്. മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ പടയപ്പ ആന തടഞ്ഞത് കുറച്ച് ദിവസം മുൻപാണ്. വാഹനം തകർക്കരുതേ എന്ന് പടയപ്പയോട് ട്രാക്ടർ ഡ്രൈവർ അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി എത്തിയ ട്രാക്ടറാണ് പടയപ്പ തടഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.