തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി സതീദേവി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായേക്കും. ഇക്കാര്യത്തിൽ സിപിഎമ്മിൽ അന്തിമ ധാരണയെത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.
എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്.
അടുത്തിടെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് വിവരം. സിപിഎമ്മിന്റെ ബഹുജന സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് വടകര മുൻ എംപി കൂടിയായ സതീദേവി.
Also read: കോവിഡ് അതിജീവനം: ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി