തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട തുറന്നുകാട്ടി മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.സായ്‌നാഥ്. ഒരു അവസരം കിട്ടിയപ്പോൾ നാം സ്വയം തിരുത്തുന്നതിനു പകരം രാഷ്​ട്രീയമായും മറ്റുമുള്ള മുതലെടുപ്പാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തിൽനിന്ന് ശബരിമലയിലേക്ക് എന്നാണ് ഒരു അജണ്ടയെന്നും രാജ്യത്തെ മുഴുവൻ സമയവും വർഗീയ സംഘർഷങ്ങളിൽ നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മുന്‍പായി അവര്‍ക്കൊരിക്കലും രാമക്ഷേത്രം നിര്‍മ്മിക്കാനാകില്ല. അതുകൊണ്ട് അവര്‍ ശബരിമലയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ശബരിമല യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ പകരക്കാരനാണെന്നും സായ്‌നാഥ് പറഞ്ഞു.

‘അടുത്ത പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചാനാത്മകമായി ഒന്നും പറയാനാകില്ല. എന്നാല്‍ ഏപ്രിലോടെ രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും. സംഘപരിവാര്‍ നിരവധി കലാപങ്ങള്‍ സൃഷ്ടിക്കും. അതാണ് അവരുടെ രാഷ്ട്രീയം,’ സായ്നാഥ് പറഞ്ഞു. സംഘർഷങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇത്തരത്തിൽ നൂറുകണക്കിന് ‘ശബരിമലകൾ’ അവർ ഉണ്ടാക്കിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.