Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒരേ നിലപാട്; യുഎപിഎ കേസിൽ മലക്കംമറിഞ്ഞ് പി.മോഹനൻ

വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടേതെന്നും മോഹനൻ

P.Mohanan, പി മോഹനൻ, clarification, UAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ, high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം

കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് സിപിഎം പ്രവർത്തകരായ അലനെയും താഹയെയും യുഎപിഎ ചുമത്ത് അറസ്റ്റ് ചെയ്ത കേസിൽ താൻ നടത്തിയ പരാമർശം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. യുഎപിഎ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നു അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടേതെന്നും മോഹനൻ വാർത്തക്കുറിപ്പ് കുറ്റപ്പെടുത്തി.

യുഎപിഎ പ്രശ്നത്തിൽ സർക്കാരിനും പാർട്ടിക്കും ഒരേ അഭിപ്രായമാണ്. യുഎപി.എ കേസുകൾ പരിശോധനാ സമിതിയുടെ മുന്നിലെത്തുമ്പോൾ ഒഴിവാക്കപ്പെടണമെന്നാണ് പാർട്ടിയും സർക്കാരും നേരത്തെ തന്നെ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരായി ചുമത്തിയ കേസിൽ ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദ്ദം മൂലമാണ് അലന്റെയും താഹയുടെയും കേസ് എൻഐഎ ഏറ്റെടുത്തതെന്നും പി.മോഹനൻ പറഞ്ഞു.

Also Read: അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ; മുഖ്യമന്ത്രിയെ തള്ളി പി.മോഹനൻ

അലൻ ഷുഹൈബും താഹ ഫസലും മവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു നേരത്തെ പി. മോഹനൻ പറഞ്ഞത്. ഇരുവരും ഇപ്പോഴും സിപിഎം അംഗങ്ങൾ തന്നെയാണെന്നും അവരുടെ ഭാഗം കേൾക്കാതെ ഒരു നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും പി.മോഹനൻ പറഞ്ഞിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളതെന്നതിനാൽ ഇരുവരുടെയും ഭാഗം കേൾക്കാൻ സാധിച്ചട്ടില്ല. അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കിൽ അത് മാധ്യമങ്ങളെ അറിയിക്കും. അങ്ങനെ അറിയക്കാത്തിടത്തോളം അവർക്കെതിരെ നടപടിയെടുത്തട്ടില്ലെന്ന് തന്നെയാണ് അർത്ഥമെന്നും പി.മോഹനൻ വ്യക്തമാക്കിയിരുന്നു.

Also Read: ‘ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റം’; അഴിയെണ്ണിക്കുമെന്ന് ആദിത്യനാഥ്

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ശക്തമായ വികാരം ഉയര്‍ന്ന സാഹചര്യത്തിലാണു സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പരാമർശമുണ്ടായത്. യുഎപിഎക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമായി പ്രതികരിച്ചിട്ടും അലനും താഹയ്ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഒരുവിഭാഗം നേതാക്കളും നിലപാട് എടുക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്നത്. ഇത് മറനീക്കി പുറത്ത് വരുകയായിരുന്നു ജില്ലാ സെക്രട്ടറിയുടെ പരാമർശത്തിലൂടെ.

വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫ് ശ്രമിച്ചതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രസ്താവനയുണ്ടായതെന്നതും ശ്രദ്ധേയമാണ്. അലന്റെയും താഹയുടെയും മാതാപിതാക്കളെ കഴിഞ്ഞദിവസം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇരുവരും ചെയ്ത കുറ്റമെന്താണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: P mohanan clarification on uapa case alan thaha maoist

Next Story
സിഎഎ അനുകൂല പരിപാടിയിലെ പ്രതിഷേധം: പരാതിയിൽ പേരില്ല; അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ്caa protest, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com