തോമസ് ജേക്കബിനും ഡോ. ശശാങ്ക് ആര്‍ ജോഷിക്കും പി കേശവദേവ് പുരസ്‌കാരങ്ങള്‍

50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ പുരസ്‌കാരങ്ങള്‍ ജൂണ്‍ 18 ന് ഓണ്‍ലൈന്‍ ആയി നല്‍കും

P Kesavadev awards, പി. കേശവദേവ് പുരസ്‌കാരങ്ങള്‍, P Kesavadev awards 2021, Kesavadev Literary award, കേശവദേവ് സാഹിത്യ പുരസ്‌കാരം, Kesavadev trust, കേശവദേവ് ട്രസ്റ്റ്, Dr. Jothydev kesavadev, ഡോ. ജ്യോതിദേവ് കേശവദേവ്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: പതിനേഴാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബും ഡയബ് സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിനു ഡോ. ശശാങ്ക് ആര്‍ ജോഷിയും അര്‍ഹരായി.

50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ കേശവദേവ് ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയത്. പി. കേശവദേവ് വിട്ടുപിരിഞ്ഞിട്ട് 38 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.

പുരസ്‌കാരങ്ങള്‍ ജൂണ്‍ 18 ന് ഓണ്‍ലൈന്‍ ആയി നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സീതാലക്ഷ്മി ദേവ്, മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ്, പുരസ്‌കാര സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, കമ്മറ്റി അംഗങ്ങള്‍ ഡോ. എന്‍. അഹമ്മദ് പിള്ള, ഡോ.പി.ജി.ബാലഗോപാല്‍, വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും സീതാലക്ഷ്മി ദേവ്, വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണു തോമസ് ജേക്കബിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

Also Read: 77,350 തൊഴിലവസരങ്ങളുമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോവിഡ് മഹാമാരിയെക്കുറിച്ച് ദേശീയ തലത്തില്‍ ഏറ്റവും അധികം ബോധവല്‍കരണ പരിപാടികള്‍ നടത്തിയ ആളാണ് പുരസ്്കാര ജേതവായ ഡോ. ശശാങ്ക്. ആര്‍. ജോഷി. മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ സജീവ അംഗമായ ഇദ്ദേഹം പത്മശ്രീ ജേതാവ് കൂടിയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: P kesavadev literary award 2021 announced

Next Story
77,350 തൊഴിലവസരങ്ങളുമായി നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രിPinarayi Vijayan new government first cabinet meeting, Pinarayi Vijayan new government, first cabinet meeting, Pinarayi Vijayan, new government, kerala oath taking, kerala cabinet swearing, പിണറായി വിജയൻ സത്യപ്രതിജ്ഞ, kerala new cabinet, kerala cabinet 2021, ldf cabinet kerala, kerala ministers 2021, kerala ldf cabinet, pinari vijayan, kerala cm pinarayi vijyayan, cpm new ministers kerala,LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com