തിരുവനന്തപുരം: സാഹിത്യകാരൻ കേശവദേവിന്റെ സ്‌മരാണാർത്ഥം ഏർപ്പെടുത്തിയിട്ടുളള​ പി.കേശവദേവ് പുരസ്കാരം പ്രഖ്യാപിച്ചു. നടൻ മോഹൻലാലിനും കവി പ്രഭാവർമ്മയ്‌ക്കുമാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ.

പി.കേശവദേവ് സാഹിത്യ പുരസ്കാരത്തിനാണ് പ്രഭാവർമ്മ അർഹനായത്. പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരത്തിനാണ് മോഹൻലാൽ അർഹനായത്. ബി.ഡി.ദത്തൻ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്‌തി പത്രവും ഇരുപത്തയ്യായ്യിരം രൂപയും അടങ്ങുന്നതാണ് അവാർഡുകൾ. ജൂലൈ 11ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

ഡോ.ജോർജ് ഓണക്കൂർ അധ്യക്ഷനും വിജയകൃഷ്‌ണൻ, സീതാലക്ഷ്‌മി ദേവ് എന്നിവർ അംഗങ്ങളായ സമിതിയാണ് സാഹിത്യത്തിനുളള​ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡോ. എൻ.അഹമ്മദ് പിളള അധ്യക്ഷനും ഡോ. പി.ജി.ബാലഗോപാലൻ, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ അംഗങ്ങളായ സമിതിയാണ് കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

സാഹിത്യ സാംസ്കാരിക മേഖലകളിൽ നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് പ്രഭാവർമ്മയയെ ഇത്തവണത്തെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് അവാർഡ് നിർണയ സമിതി വ്യക്തമാക്കി.

ആരോഗ്യ രംഗത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളും ആതുരസേവന രംഗത്ത് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുമാണ് നടൻ മോഹൻലാലിനെ ഇത്തവണത്തെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് അവാർഡ് നിർണയ സമിതി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ