തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ചു. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. സ്‌പീക്കർ. പി.ശ്രീരാമകൃഷ്‌ണനാണ് രാജികത്ത് കൈമാറിയത്. മലപ്പുറം മണ്ഡലത്തിൽ ലോകസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജി വെച്ചത്.

ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിക്ക് 1,71,023 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമെത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. അതിനേക്കാൾ23,701 വോട്ടിന്റെ കുറവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലുണ്ടായിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ