scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

പി. കൃഷ്ണദാസിനെതിരായ നടപടിക്ക് എതിരെ സ്വാശ്രയ മാനേജ്മെന്രുകൾ, നാളെ കോളേജുകൾ അടച്ചിടും

ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് നെഹ്രു ഗ്രൂപ്പിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാനേജ്മെന്റ്​ അസോസിയേഷൻ

p krishnadas, nehru group, high court, jishnu pranoy, bail

കൊച്ചി: നെഹ്രുഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെതിരായ നടപടിക്ക് എതിരെ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ രംഗത്ത്. കൃഷ്ണദാസിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സ്വാശ്രയ മാനേജ്മെന്റുകളുടെ കീഴിലുള്ള കോളേജുകൾ അടച്ചിടും. ജിഷ്ണു പ്രണോയി എന്ന വിദ്യാർഥിയുടെ ആത്മഹത്യ ചെയ്തതിന് നെഹ്രു ഗ്രൂപ്പിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാനേജ്മെന്റ്​ അസോസിയേഷൻ ആരോപിച്ചു. കൃഷ്ണദാസിന് എതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്നും ഇതിന് എതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളും എഞ്ചിനീയറിങ്ങ് കോളേജുകളും നാളെ അടച്ചിടും.

ഇന്നലെയാണ് നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി. കൃഷദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്‌സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.

റിമാൻഡിലായ പി കൃഷ്ണദാസിന്രെ ജാമ്യം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണ് എന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചിരിക്കുന്നത്. അൽപ്പസമയത്തിനകം പി.കൃഷ്ണദാസിന്റെ ജാമ്യം സംംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഉണ്ടാകും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: P k krishnadas arrest management association declares strike tomorrow

Best of Express