കൊച്ചി: ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ.പി.എ.മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തു. അഭോയ് മുഖർജി ജനറൽ സെക്രട്ടറിയായി തുടരും. കൊച്ചിയിൽ നടന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിൽ ദേശീയ പ്രസിഡന്റായ എം.ബി.രാജേഷ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മഹാരാഷ്ട്രയിൽനിന്നുള്ള അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പ്രീതി ശേഖറിന്റെ പേരും കേട്ടിരുന്നെങ്കിലും അവസാനം റിയാസിനെ തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് മുഹമ്മദ് റിയാസ്. 2009 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോടുനിന്ന് മൽസരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ