കായംകുളം: ബൈക്കിനു പിന്നിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ആലപ്പുഴ കളർകോട് സ്വദേശി രാജമ്മ (60), ഇവരുടെ കൊച്ചു മകൻ അപ്പു എന്ന മിഥുൻ (6) എന്നിവരാണു മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജീവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴരയോടെ കായംകുളം -പുനലൂർ കെപി റോഡിൽ കായംകുളം കുറ്റിത്തെരുവ് ജംക്ഷനു സമീപത്തായിരുന്നു അപകടം.

അമിത വേഗത്തിലായിരുന്ന ടിപ്പര്‍ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നില്‍ ടിപ്പര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണതോടെ ടിപ്പര്‍ യാത്രക്കാരെ കയറി ഇറങ്ങുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ