പാലക്കാട്: ഈ വർഷത്തെ ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒ.വി.വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2017, 2018, 2019 വർഷങ്ങളിൽ പുറത്തിറങ്ങിയ കഥാസമാഹാരം, നോവൽ, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നീ ഇനങ്ങളിലാണ് പുരസ്കാര നിർണയം നടത്തിയത്.

ടി പത്മനാഭൻറെ “മരയ, എന്റെ മൂന്നാമത്തെ നോവൽ” ആണ് കഥാസമാഹാരത്തിനുള്ള പുരസ്കാരത്തിന് അർഹമായത്. മികച്ച നോവലിനുള്ള പുരസ്കാരത്തിന് സുഭാഷ് ചന്ദ്രന്റെ “സമുദ്ര ശില” അർഹമായി. യുവകഥാ പുരസ്കാരത്തിന് കണ്ണൂർ സ്വദേശി അമൽരാജ് പാറമേലിൻ്റെ “നാഗു സാഗുവ ഹാദിയലി” അർഹമായി. പാലക്കാട് തസ്രാക്കിലെ ഒ വി വിജയൻ സ്മാരക സമിതിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കഥാസമാഹാര ഇനത്തിൽ ടി.പത്മനാഭൻ്റെ മരയ, എൻ്റെ മൂന്നാമത്തെ നോവൽ എന്നിവയും നോവൽ വിഭാഗത്തിൽ സുഭാഷ് ചന്ദ്രൻ്റെ സമുദ്രശിലയും യുവകഥാ പുരസ്കാരത്തിന് കണ്ണൂർ സ്വദേശി അമൽരാജ് പാറമേലിൻ്റെ നാഗു സാഗുവ ഹാദിയലിയും തെരഞ്ഞെടുക്കപ്പെട്ടു.

കഥാസമാഹാരം, നോവൽ എന്നിവയ്ക്ക് 25,000 രൂപ, യുവകഥയ്ക്ക് 10000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകം, പ്രശസ്തിപത്രം എന്നിവയും അടങ്ങിയതാണ് പുരസ്കാരങ്ങൾ. നാൽപത് വയസ്സിൽ താഴെയുള്ളവരുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒറ്റക്കഥയാണ് യുവകഥാ പുരസ്കാരത്തിന് പരിഗണിച്ചത്. ഡിസംബറിൽ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എ.കെ.ബാലൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.