അന്യസംസ്ഥാന ലോട്ടറി വിൽപന തടയരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കേന്ദ്ര ലോട്ടറി നിയമത്തിലെ സെക്ഷൻ 12 പ്രകാരം സംസ്ഥാനത്തിന് നിയമം കൊണ്ടുവരാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി

covid 19, covid treatment rate, covid treatment rate in private hospitals, kerala high court, ie malayalam

കൊച്ചി: അന്യസംസ്ഥാന ലോട്ടറി വിൽപനക്കാർക്ക് തിരിച്ചടി. അന്യസംസ്ഥാന ലോട്ടറി വിൽപന തടയരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ലോട്ടറി നടത്തിപ്പും വിൽപ്പനയും നിയന്ത്രിക്കാൻ സർക്കാരിന് നിയമം കൊണ്ടു വരാൻ അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയൻ തോമസും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര ലോട്ടറി നിയമത്തിലെ സെക്ഷൻ 12 പ്രകാരം സംസ്ഥാനത്തിന് നിയമം കൊണ്ടുവരാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിൽപനയിലെയും നറുക്കെടുപ്പിലെയും സുതാര്യതയും നികുതി വെട്ടിപ്പും തടയാൻ സർക്കാരിന് അധികാരമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വിൽപന നികുതി നിയമത്തിലെ ഭേദഗതി എന്നുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചു.

ചൂഷണം ഒഴിവാക്കുന്നതിന് സംസ്ഥാനത്തിന് നടപടിക്ക് അധികാരമുണ്ട്. ലോട്ടറി നടത്തിപ്പുകാരായ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ അവകാശത്തിൽ കടന്നു കയറിയെന്ന തോന്നലുണ്ടായാൽ നിയമപരമായ നടപടികൾക്കായി കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിൽപ്പന നികുതി നിയമത്തിൽ കേരളം 2018ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി
ഭേദഗതിയിലെ സെക്ഷൻ 4(4) ഒഴികെയുള്ളവ ശരിവച്ചു.

സർക്കാർ നാഗാലാൻഡ് ലോട്ടറി വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയത് ചോദ്യം ചെയ്ത് സാന്റിയാഗോ മാർട്ടിന്റെ പാലക്കാട് ആസ്ഥാനമായ ഫ്യൂച്ചർ ഗെയിമിങ് സൊലൂഷൻസ് സമർപ്പിച്ച ഹർജിക്കെതിരെയായിരുന്നു സർക്കാരിന്റെ അപ്പീൽ. ലോട്ടറി വിൽപനയും വിപണനവും തടയുന്നത്
സിംഗിൾ ബെഞ്ച് വിലക്കുകയായിരുന്നു. ലോട്ടറി കേന്ദ്ര വിഷയമാണെന്നും അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടു വരാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Other states lottery sale single bench order cancel division bench499976

Next Story
Covid-19 Highlights: മഹാരാഷ്ട്രയില്‍ 26,000 പുതിയ കേസുകള്‍, 516 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express