scorecardresearch

പ്രിയ വാര്യരുടെ കണ്ണിറുക്കൽ വീണ്ടും കോടതി കയറുന്നു; ഇസ്‌ലാം വിരുദ്ധമെന്ന് ആരോപിച്ച് ഹർജി

നേരത്തെ സമാനമായ പരാതിയിൽ ഹൈദരാബാദ് പൊലീസ് ഒമർ ലുലുവിന് എതിരെ കേസെടുത്തിരുന്നു

നേരത്തെ സമാനമായ പരാതിയിൽ ഹൈദരാബാദ് പൊലീസ് ഒമർ ലുലുവിന് എതിരെ കേസെടുത്തിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പ്രിയ വാര്യരുടെ കണ്ണിറുക്കൽ തന്നെ ഗൂഗിളിൽ ടോപ്പ്

ഹൈദരാബാദ്: ഒരു അഡാറ് ലവ് സ്റ്റോറിയെന്ന സിനിമയിലെ ഗാനരംഗത്തിന്റെ പേരിലുളള വിവാദങ്ങൾക്ക് അയവില്ല. ലോകമാകെ വൈറലായ ഗാനരംഗത്തിൽ നടി പ്രിയ വാര്യരുടെ കണ്ണിറുക്കലിന് എതിരെ വീണ്ടും ഹൈദരാബാദിൽ നിന്ന് പരാതികൾ ഉയർന്നു. മാണിക്യമലരായ പൂവി എന്ന ഗാനത്തിനിടെ, പ്രിയ വാര്യർ കണ്ണിറുക്കുന്ന രംഗം ഇസ്‌ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളായ രണ്ട് പേർ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്.

Advertisment

ഗാനം നിരോധിക്കണമെന്നും സിനിമ വിലക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഇതേ വിഷയത്തിൽ നേരത്തെ ഹൈദരാബാദിൽ നിന്ന് മുസ്‌ലിം മത സംഘടനകൾ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാലിത് വിജയം കണ്ടിരുന്നില്ല.

പ്രവാചകൻ മുഹമ്മദിനെയും ഭാര്യയായിരുന്ന ഖദീജ ബീവിയെയും വാഴ്ത്താൻ ഉദ്ദേശിച്ചുളളതാണ് ഗാനമെന്ന് പറഞ്ഞ ഹർജിക്കാർ, ഗാനരംഗങ്ങൾ ഇതിന് വിരുദ്ധമാണെന്ന് ആരോപിച്ചു.

നേരത്തേ കേസ് ഉയർന്ന സാഹചര്യത്തിൽ ഗാനം പിൻവലിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ഒമർ ലുലു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്ന് സംവിധായകൻ പിന്മാറുകയായിരുന്നു. ഈ സംഭവത്തിൽ ഹൈദരാബാദ് ഫലഖ്‌നമ പൊലീസ് 295 എ വകുപ്പ് അനുസരിച്ച് ഒമർ ലുലുവിന് എതിരെ കേസെടുത്തിരുന്നു.

Advertisment

ഹാപ്പി വെഡ്ഡിങ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Priya Prakash Warrier Oru Adar Love Story Omar Lulu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: