സഭാതർക്കം: സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ

മലങ്കര അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധിയാണ് സുപ്രീംകോടതി വിധിച്ചത്

Pinarayi Vijayan,പിണറായി വിജയന്‍, Pinarayi Vijayan Facebook,പിണറായി വിജയന്‍ ഫെയ്സ്ബുക്ക്, Pinarayi Facebook, പിണറായി ഫെയ്സ്ബുക്ക്,Pinarayi KSU, Pinarayi Sabarimala, ie malayalam,

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സർക്കാരിന് ഓർത്തഡോക്സ് സഭയുടെ അന്ത്യശാസനം. ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നാണ് സർക്കാരിന് ഓർത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്.

മലങ്കര അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധിയാണ് സുപ്രീംകോടതി വിധിച്ചത്. 2017 ജൂലൈയിലാണ് വിധി വന്നത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Read More: സഭാ തര്‍ക്കം; സുപ്രീം കോടതി വിധി നടപ്പിലാക്കി ജില്ലാ ഭരണകൂടം, സംഘർഷാവസ്ഥ

സഭാ തര്‍ക്കം സമവായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് . ഇതിനോട് പ്രതിഷേധ നിലപാടാണ് ഓര്‍ത്തഡോക്സ് സഭ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി ഒന്നിച്ച് ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും വിജയിച്ചില്ല. സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്, ഒരാഴ്ചയ്ക്കുള്ളില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് സഭ അറിയിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉള്‍പ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓര്‍ത്തഡോക്‌സും. 1959 ല്‍ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാല്‍, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്. പിളര്‍പ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങുകയായിരുന്നു. വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായതായിരുന്നു.

1,064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്. ഇരു വിഭാഗങ്ങളും ഈ സ്ഥലങ്ങളില്‍ ശക്തരായ സാന്നിധ്യമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Orthodox church sent warning letter to kerala government

Next Story
ശബരിമലയില്‍ അക്രമം നടത്തിയവര്‍ ‘പൊതുശല്യക്കാര്‍’; 14 പേര്‍ക്ക് സമന്‍സ്sabarimala protest
The moderation of comments is automated and not cleared manually by malayalam.indianexpress.com