ലൈംഗിക ചൂഷണ വിവാദം; വൈദികന്റെ മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്‌ക്ക് പരിഗണിക്കും

ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്

rape

കൊച്ചി: ഓർത്തഡോക്‌സ് സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക ചൂഷണ വിവാദത്തിൽ കുറ്റാരോപിതനായ വൈദികൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേരള ഹൈക്കോടതിയിലാണ് നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ.എബ്രഹാം വര്‍ഗീസ് ഹർജി സമർപ്പിച്ചത്.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ നാല് വൈദികർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്‌തിരുന്നു. വൈദികനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുളള നീക്കം ക്രൈം ബ്രാഞ്ച് നടത്തുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി വൈദികൻ ഹൈക്കോടതിയെ സമീപിച്ചത്.

തന്നെ 16-ാമത്തെ വയസു മുതൽ എബ്രഹാം വർഗ്ഗീസ് പീഡിപ്പിച്ച് വരുന്നതായാണ് യുവതിയുടെ പരാതി. എന്നാൽ ഇത് കെട്ടിച്ചമച്ച കഥയാണെന്നും തനിക്ക് ഇക്കാര്യത്തിൽ യാതൊരു ബന്ധവും ഇല്ലെന്നുമാണ് വൈദികൻ പറഞ്ഞത്.

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്.  ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്.  അതേസമയം വൈദികന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നുച്ചയ്‌ക്ക് 2 മണിക്ക് വാദം കേൾക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Orthodox church priest plea for anticipatory bail in sexual abuse case

Next Story
എസ്എഫ്ഐ നേതാവിന്റെ വധം; മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; നാല് പേർ കസ്റ്റഡിയിൽabhimayu sfi activist,
The moderation of comments is automated and not cleared manually by malayalam.indianexpress.com