Piravom Church Dispute: കൊച്ചി: പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വന്‍ സന്നാഹവുമായി പൊലീസ്. ഓർത്തഡോക്സ് വിഭാഗത്തിനു  സുരക്ഷയൊരുക്കുന്നതിനായി പള്ളിക്കു പുറത്ത് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പള്ളിയില്‍ പ്രവേശിക്കുന്നതിനായി ഓര്‍ത്തഡോക്‌സ് പക്ഷം കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാന്യോസ്, ഫാദര്‍ സ്‌ക്കറിയ വട്ടക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തന്നെ വൈദികര്‍ പള്ളിക്കു മുന്നിലെത്തി. സെപ്റ്റംബർ 22ന് ഓർത്തഡോക്സ് വിഭാഗം കണ്ടനാട് പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്തിയിരുന്നു. 1964ന് ശേഷം ആദ്യമായിരുന്നു ഇത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുന്നത്. വലിയ പൊലീസ് സന്നാഹമാണു പള്ളിക്കു മുമ്പിലുള്ളത്. പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിനു പൊലീസ് സംരക്ഷണം ഒരുക്കണമെന്നു ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫയര്‍ഫോഴ്‌സ് അടക്കം ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണു പള്ളിക്കു മുന്നിൽ വിന്യസിച്ചിട്ടുള്ളത്. ജലപീരങ്കിയും പുഴയില്‍ ബോട്ടുകളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. മധ്യമേഖലാ ഐജിയുടെ മേല്‍നോട്ടത്തിലാണു പൊലീസ് വിന്യാസം. ആലുവ റൂറല്‍ എസ്.പി, മൂവാറ്റുപുഴ ഡിവൈ.എസ്.പി, സി.ഐമാര്‍ എസ്ഐമാര്‍ എന്നിവരും സംഘത്തിലുണ്ട്. മുവാറ്റുപുഴ ഡിവൈ.എസ്.പി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Piravom Church, പിറവം പള്ളി, Orthodox, ഓർത്തഡോക്സ് വിഭാഗം, Kandanad church, കണ്ടനാട് പള്ളി, Orthodox, ഓർത്തഡോക്സ് വിഭാഗം, Malankara Sabha dispute, മലങ്കര സഭാതർക്കം, iemalayalam, ഐഇ മലയാളം

Read More: കണ്ടനാട് പള്ളിയിൽ കോടതി വിധി നടപ്പിലായി; ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി

ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെപി ജോൺ എന്നിവർ നൽകിയ ഹർജിയിലാണു മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണു ഹൈക്കോടതി ഉത്തരവിട്ടത്. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കലക്ടർക്കു റിപ്പോർട്ട് ലഭിച്ചിരുന്നു.

ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടമെന്ന്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെത്തുർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു.

കോടതി വിധി നടപ്പാക്കാന്‍ എതിര്‍പ്പ് നേരിട്ടാല്‍ പള്ളി പൂട്ടുമെന്നും തുടര്‍ ഉത്തരവിനായി കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് രണ്ടുവട്ടം സംരക്ഷണം നല്‍കാന്‍ ശ്രമിച്ചിട്ടും യാക്കോബായ പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.