Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ലോക്ക്ഡൗൺ: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം

loknath behera, ie malayalam
ലോക്നാഥ് ബെഹ്‍റ

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്കു പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഡോക്ടറെ സംബന്ധിച്ച, ഫോണ്‍ നമ്പരടക്കമുള്ള വിശദവിവരങ്ങളുമുണ്ടെങ്കില്‍ തടയരുതെന്നു സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം.ഇങ്ങനെ യാത്രചെയ്യുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംശയം തോന്നിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഡോക്ടറെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂയെന്നും ഡിജിപി നിര്‍ദേശിച്ചു.

Read More: ലോക്ക്ഡൗണ്‍: ജിയോ ഫൈബര്‍ കവറേജും ഡാറ്റയും വര്‍ദ്ധിപ്പിക്കുന്നു

അതേ സമയം ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2308 പേരാണ്. 1530 വാഹനങ്ങളും പിടിച്ചെടുത്തു. കാസർഗോഡ് ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തിരുമാനിച്ചിരുന്നു. ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ ഹോട്സ്പോട്ടുകളായി കണ്ടെത്തിയ ഈ പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങൾ വീടുകളിലേക്കെത്തിക്കും. അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്.

ജില്ലയിലെഅഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലികളിലും ആരോഗ്യ വകുപ്പ് സമൂഹ സർവ്വേ നടത്തും. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളും കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തുക. ലോക്ക് ഡൗൺ ശക്തമാക്കിയതിനെ തുടർന്ന് ഇവിടെ ഉള്ള മറ്റു രോഗികൾക്ക് ചികിത്സ തേടാൻ കഴിഞ്ഞില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Oronavirus dgp direction dont stop patients

Next Story
കോവിഡ്-19: രോഗം ബാധിച്ച യുവതി കുഞ്ഞിന് ജന്മം നൽകി; സംസ്ഥാനത്തെ ആദ്യ സംഭവം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express