scorecardresearch

ശബരിമലയിലെ സാഹചര്യം മാറി, വിവാദം അവസാനിച്ചു: നിയമനിര്‍മ്മാണം വേണ്ടെന്ന് പി.എസ് ശ്രീധരന്‍പിളള

ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന്‍ പിള്ള

ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന്‍ പിള്ള

author-image
WebDesk
New Update
BJP, ബിജെപി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sreedharan Pillai, ശ്രീധരന്‍പിളള, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കേന്ദ്ര മന്ത്രി പറഞ്ഞത് നിയമാനുസൃതമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാര്‍ തല്‍ക്കാലം നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നില്ല എന്നാണ് ലോക്‌സഭയില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Advertisment

'കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്. കേരള സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോള്‍ എടുത്തിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായി. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടി കാണിക്കുന്നുവെന്ന വാദം അജ്ഞത കൊണ്ടുള്ളതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി​ജെ​പി​യു​ടെ ശ​ബ​രി​മ​ല സ​മ​രം ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി പറഞ്ഞു. ശ​ബ​രി​മ​ല പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ഒ​ന്നും ചെ​യ്യാ​ന്‍ അ​വ​ര്‍​ക്ക് ആ​ഗ്ര​ഹ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Read More: ശബരിമല: ഉടന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

'2018ല്‍ ​പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ നി​യ​മ​ത്തി​ല്‍ സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്രം നി​യ​മം കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ത്തി​ൽ ഒ​ന്നും ചെ​യ്യാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​മോ​യെ​ന്ന ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്രം ഇ​ന്ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ട്വീ​റ്റ്. ശ​ബി​ര​മ​ല വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ മ​റു​പ​ടി.

Sabarimala Ravishankar Prasad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: