കൊച്ചി മേയറെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

കൊച്ചി: റോ റോ സര്‍വ്വീസ് വിഷയത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മേയറെ പ്രതിപക്ഷം പൂട്ടിയിട്ടു. സര്‍വീസില്‍ വീഴ്ചപറ്റിയെന്ന് മേയര്‍ സമ്മതിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്ത് പോലീസെത്തി. തുടര്‍ന്നാണ് മേയറെ പുറത്ത് കടന്നത്. അതേസമയം, ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ, റോ റോ സര്‍വ്വീസ് പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗം നേരത്തെ അലസി പിരിഞ്ഞിരുന്നു. ഔദ്യോഗിക മുറിയിലേക്ക് കടന്ന മേയറെ പ്രതിപക്ഷം ഉപരോധിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Opposition protest mayor saumini jain

Next Story
സിപിഎമ്മിന് വിജയിക്കാന്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ട; കാനത്തിന് കോടിയേരിയുടെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express