തി​രു​വ​ന​ന്ത​പു​രം: എടത്തല പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ, തീവ്രവാദ സ്വഭാവമുളളവർ പങ്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഇന്നും പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ പരാമർശം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്‌ധമായി. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ആ​ലു​വ​ക്കാ​രെ മു​ഖ്യ​മ​ന്ത്രി അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഞ​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ളാ​ണോ എ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന ബാ​ഡ്ജ് ധ​രി​ച്ചാ​ണ് രാ​വി​ലെ സ​ഭ ചേ​ർ​ന്ന​പ്പോ​ൾ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഭ​യി​ലെ​ത്തി​യ​ത്.

എ​ട​ത്ത​ല സ്വ​ദേ​ശി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ൻ​വ​ർ സാ​ദ​ത്താ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​തേ​ടി ഇന്നലെ സം​സാ​രി​ച്ച​ത്. എ​ട​ത്ത​ല​യി​ൽ പോ​ലീ​സ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ​പ്പോ​ലെ​യാ​ണു പ്ര​വ​ർ​ത്തി​ച്ച​തെ​ന്നു സാ​ദ​ത്ത് കുറ്റപ്പെടുത്തിയിരുന്നു.

തു​ട​ർ​ന്നു സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി എടത്തലയിൽ ആദ്യം മർദ്ദിച്ചത് ഉസ്‌മാനാണെന്നും സാധാരണക്കാരെ പോലെ പെരുമാറിയ പൊലീസുകാർ കുറ്റക്കാരാണെന്നും പറഞ്ഞു. എ​ട​ത്ത​ല​യി​ലെ പ്രതിഷേധത്തിന് പിന്നിൽ തീ​വ്ര​വാ​ദ​സ്വ​ഭാ​വ​മു​ള്ള ചി​ല​രും ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരക്കാരെ പ്രതിപക്ഷം സംരക്ഷിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

എ​ട​ത്ത​ല​യി​ൽ പോ​ലീ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നി​ല്ല വേ​ണ്ട​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ല​യി​ലേ​ക്ക് പോ​ലീ​സ് താ​ഴാ​ൻ പാ​ടി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ലെ പ്ര​തി​ക​ളും പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന്‍റെ കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യി​ല്ലെ​ങ്കി​ലും ചി​ല​രെ അ​റി​യാ​മാ​യി​രി​ക്കും. ആ​ലു​വ സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്കാ​ണെ​ന്ന് ആ​രും ക​രു​ത​രു​തെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ