ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം. ഇക്കാര്യത്തിനായി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കോടതിയുടെ ഭരണസ്തംഭനം ഒഴിവാക്കണം. ബജറ്റ് സമ്മേളനത്തില്‍ കുറ്റാരോപണ മെമ്മോ സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ നീക്കം. പ്രശ്‌നങ്ങള്‍ കോടതിയ്ക്ക് അകത്ത് തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, എന്നാല്‍ അതുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇംപീച്ച്‌മെന്റ് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

ചിഫ് ജസ്റ്റിസ് സ്വയം തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ബെഞ്ചുകള്‍ രൂപീകരിക്കുമ്പോള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. ദീപക് മിശ്രയ്ക്കെതിരെ വെളിപ്പെടുത്തലുമായി ജ.ചെലമേശ്വര്‍, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, ഗോഗോയ് എന്നിവര്‍ രംഗത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ