തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സഭ നിർത്തിവെച്ച് അടിയന്തിര പ്രമേയം ചർച്ചചെയ്യാൻ കേരള നിയമസഭ.

പ്രതിപക്ഷമുന്നണിയായ യു ഡി എഫിലെ മുസ്‌ലിം ലീഗിന്റെ ഡോ. എം കെ. മുനീറാണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. നിപ്പ ബാധിച്ച് പതിനാറ് പേർ മരണടയുകയും നിലവിൽ രണ്ടായിരത്തോളം പേർ നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം 12. 30 മുതൽ ചർച്ചയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. നിപ്പ വൈറസ് ബാധ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.
അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി നൽകിയ സാഹചര്യത്തിൽ നിപ്പ വൈറസ് ബാധ സംബന്ധിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ സഭയില്‍ നടത്താനിയുന്ന പ്രത്യേക പ്രസ്താവന മാറ്റിവച്ചു. നിയമ സഭാ ചട്ടം 300 പ്രകാരമായിരുന്നു പ്രത്യേക പ്രസ്താവന നടത്താനിരുന്നത്.

പിണറായിവിജയന്റെ നേതൃത്വത്തിലുളള എൽ​ ഡി എഫ് സർക്കാർ അധികാരത്തിൽ​ വന്നതിന് ശേഷം ചർച്ച ചെയ്യുന്ന ആദ്യ അടിയന്തിര പ്രമേയണാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ