തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. അടിയന്തരപ്രമേയം ഉടന്‍ പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന സ്പീക്കറുടെ ആവശ്യം പ്രതിപക്ഷം പരിഗണിച്ചില്ല. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ഇതിനിടയില്‍ ചോദ്യോത്തര വേള ആരംഭിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. വിശ്വാസം സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.