Latest News

സ്വർണക്കടത്ത് സിപിഎമ്മിനെതിരെ ആയുധമാക്കി പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു

K surendran, VD Satheesan

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസും ബിജെപിയും. സ്വര്‍ണക്കടത്തുകാരെയും ക്രമിനല്‍ സംഘങ്ങളേയും സത്രീപീഡകരേയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

“സൈബര്‍ ഇടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുന്ന ആളുകള്‍ തന്നെയാണ് ഓരോ ക്രിമിനല്‍ കേസുകളിലെയും പ്രധാന ആസൂത്രകര്‍. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം,” വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പങ്കു പറ്റുന്നവരായി സിപിഎം മാറിയെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കാണെന്നും ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സുരേന്ദ്രന്‍ പറ‍ഞ്ഞു.

“കേരളം ക്വട്ടേഷന്‍, അധോലോക സംഘങ്ങളുടെ സുരക്ഷിത കേന്ദ്രമായി മാറിയതിന്റെ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. സര്‍ക്കാരിന്റെ പൂര്‍ണ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള വിമാനത്താവളത്തിനടുത്ത് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ട് ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല,” സുരേന്ദ്രന്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. “സിപിഎം പ്രോത്സാഹനം കൊടുത്ത സംഘമാണ് സ്വര്‍ണക്കടത്തിന് പിന്നില്‍. ഇവരെ സിപിഎം ഭയക്കുന്നതിന്റെ കാര്യം നേതൃത്വത്തിന്റെ കൊലപാതകത്തിലേയും കള്ളക്കടത്തിലേയും പങ്ക് പുറത്ത് വരുമെന്നതുകൊണ്ടാണ്. പ്രതികളുടെ ഫോണ്‍ കോളുകള്‍, ഉന്നതരുമായുള്ള ബന്ധം, പരോളുകള്‍, എന്തൊക്കെ ഇതുവരെ ചെയ്തു എന്നതില്‍ വിശദമായ അന്വേഷണവും നടത്തണം,” ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് സംഘം പാര്‍ട്ടിയെ മറയാക്കുന്നത് ശരിയാണെന്ന് തലശേരി എംഎല്‍എയും സിപിഎം നേതാവുമായ എ.എം.ഷംസീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അത്തരക്കാരെ അറുത്തു മാറ്റി മുന്നോട്ട് പോവുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും, എത്ര ആഴത്തില്‍ ഇതിന്റെ വേര് പോയാലും അത് ഇല്ലാതെയാക്കുമെന്നും ഷംസീര്‍ വ്യക്തമാക്കി.

“സ്വര്‍ണക്കടത്തിന് കസ്റ്റംസിനും പോലീസിനും പങ്കുണ്ട്. സിപിഎം അനുഭാവികള്‍ക്ക് പങ്കുണ്ടെങ്കില്‍ അതും പുറത്ത് വരട്ടെ. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. കെ.സുരേന്ദ്രനൊന്നും കള്ളപ്പണം സംബന്ധിച്ച് പറയാന്‍ യാതൊരു ധാര്‍മികതയുമില്ല. കൊടി സുനിയേയും മുഹമ്മദ് ഷാഫിയേയും വളര്‍ത്തുന്നത് മാധ്യമങ്ങളാണ്. അവര്‍ മല്ലന്മാരല്ല,” ഷംസീര്‍ പറഞ്ഞു.

Also Read: ‘തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരുപങ്ക് പാർട്ടിക്ക്’; ശബ്ദരേഖ പുറത്ത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Opposition leaders reaction on karipur gold smuggling case

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express