നാര്‍ക്കോട്ടിക് ജിഹാദ്: സിപിഎമ്മിന് നിലപാടില്ലെന്ന് സതീശന്‍; സര്‍ക്കാരിനും വിമര്‍ശനം

സര്‍ക്കാര്‍ തന്നെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

vd satheesan, congress, ie malayalam

പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. “ഇരു വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സര്‍വകകക്ഷി യോഗം വിളിച്ച് പ്രശ്നപരിഹാരം കാണണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു . എന്നാല്‍ അവര്‍ അതിന് തയാറായില്ല. അതിനാലാണ് ഞങ്ങള്‍ മുന്നിട്ടിറങ്ങിയത്. പലരേയും സന്ദര്‍ശിച്ചു, പൂര്‍ണമായ സഹകരണമാണ് എല്ലാവരും വാഗ്ദാനം ചെയ്തിട്ടുള്ളത്,” സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ തന്നെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. “ഞങ്ങള്‍ക്ക് തന്നെ ഇത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാർ മുന്‍കൈ എടുക്കുന്നതാണ് നല്ലത്. സംഘര്‍ഷാവസ്ഥ അവസാനിക്കണം, അത് മാത്രമാണ് ലക്ഷ്യം ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല,” സതീശന്‍ വിമര്‍ശിച്ചു.

Also Read:വേദപാഠ ക്ലാസുകളിലേക്കുള്ള പുസ്തകം; വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി താമരശ്ശേരി രൂപത

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Opposition leader vs satheeshan criticizes cpm on narcotic jihad

Next Story
Kerala Lottery Karunya KR-516 Result: കാരുണ്യ KR-516 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com