മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണം; കലാ സാംസ്കാരിക സാഹിത്യ പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാർട്ടിയും യുഡിഎഫും ആരംഭിച്ചുവെന്നും അതിന് പിന്തുണ വേണമെന്നും പ്രതിപക്ഷ നേതാവ്

VD Satheeshan, Plus One, Plus on batches, Plus one seats, Niyama sabha, വിഡി സതീശൻ, പ്ലസ് വൺ, നിയമസഭ, പ്ലസ് വൺ സീറ്റ്, പ്ലസ് വൺ ബാച്ച്, malayalam news, kerala news, news in malayalam, latest news, malayalam latest news, വാർത്ത, വാർത്തകൾ, മലയാളം വാർത്തകൾ, കേരള വാർത്ത, കേരള വാർത്തകൾ, മലയാളം വാർത്ത, ie malayalam

തിരുവനന്തപുരം: മതസൗഹാർദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണമെന്നഭ്യർത്ഥിച്ച് സാംസ്കാരിക സാഹിത്യ സമൂഹിക പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തിൽ പറയുന്നു. മതേതരത്വത്തില്‍ ഉറച്ചു നിന്നു കൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാർട്ടിയും യുഡിഎഫും ആരംഭിച്ചുവെന്നും അതിന് പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ അഭ്യർത്ഥിച്ചു.

“നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടാവുമല്ലോ. മുന്‍പില്ലാത്ത വിധം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്,” കത്തിൽ പറയുന്നു.

Read More: സൗഹാർദ ശ്രമങ്ങളുമായി കോൺഗ്രസ്; വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

“കേരളത്തിലെ വിവിധ മതവിശ്വാസികള്‍ എക്കാലവും പരസ്പരം പുലര്‍ത്തിയിരുന്ന സ്‌നേഹ വിശ്വാസങ്ങള്‍ക്കും സാഹോദര്യത്തിനും പോറല്‍ ഏല്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേര്‍ത്തു നിർത്തുന്ന ഇഴയടുപ്പങ്ങള്‍ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്.”

“എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തില്‍ സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണം. അത്തരം ശ്രമങ്ങള്‍ക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,” പ്രതിപക്ഷ നേതാവിന്റെ കത്തിൽ പറയുന്നു.

“മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ചു നിന്നു കൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാർട്ടിയും യു.ഡി.എഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണം,” പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Opposition leader vd satheeshan letter to writers activists and artists 559740 on communal harmony

Next Story
കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം; സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് സമുദായ നേതാക്കൾNarcotic Jihad, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com