/indian-express-malayalam/media/media_files/uploads/2023/03/v-d-satheesan.jpg)
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചേര്‍ത്തുവച്ചാണ് സതീശന്‍ പിണറായി വിജയനെ കടന്നാക്രമിച്ചത്.
വീണാ വിജയനുമായി ബന്ധപ്പെട്ട പണം ഇടപാടില്‍ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണ്. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണ് അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലേക്കെത്താത്തതിന് പിന്നില്‍.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുമെന്നും സതീശന്‍ അറിയിച്ചു. സ്കോട്‌ലൻഡ് യാഡിലെ പൊലീസിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലേത്. അതിപ്പോൾ പാർട്ടി നേതാക്കൻമാർക്ക് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു, സതീശന്‍ ആക്ഷേപിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലും സതീശന്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പങ്കില്ലേയെന്ന് സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഏഴ് ചോദ്യങ്ങളും സതീശന്‍ ഉന്നയിച്ചിട്ടുണ്ട്.
- ടി വീണക്കെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ടാണ്?
- റോഡ് ക്യാമറ ഇടപാടിൽ എന്തുകൊണ്ട് കേസെടുത്തില്ല?
- കെ–ഫോൺ അഴിമതിയിൽ അന്വേഷണത്തിന് തയാറാകാത്തതിന്റെ കാരണം?
- കോവിഡ് കാലത്തെ വഴിവിട്ട മെഡിക്കൽ ഉപകരണ ഇടപാടിൽ അന്വേഷണമില്ലേ?
- ലൈഫ് മിഷനിൽ വിജിലൻസ് കേസ് പാതിവഴിയിൽ മുടങ്ങാന്‍ കാരണം?
- സിപിഎം നേതാക്കൾക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്നതിന് പിന്നിലെന്ത്?
- ഓണക്കാലത്ത് കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതും മാർക്കറ്റിൽ ഇടപെടാത്തതും വിശദീകരിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.