തി​രു​വ​ന​ന്ത​പു​രം: അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും ഓർഡിനൻസ് രാജ് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം സാ​ധൂ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് രാ​ജ്, മു​നി​സി​പ്പ​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു വ​രാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കു​ന്ന​ത് പ​ണം വാ​ങ്ങി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനധികൃത കെട്ടിട നിർമ്മാണം പിഴയീടാക്കി ക്രമപ്പെടുത്തുന്നതിന് നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലും കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ത്തി​ലും ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു പ്ര​ത്യേ​കം ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​റ​പ്പെ​ടു​വി​ക്കും. 2017 ജൂ​ലൈ 31നോ ​അ​തി​നു മു​ൻ​പോ നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ