/indian-express-malayalam/media/media_files/uploads/2017/04/ramesh-chennithala.jpg)
തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നാടിനെ അപമാനിക്കുകയാണെന്നും കേരളത്തെ പിശാചിന്റെ നാടാക്കി മാറ്റിയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
പൊലീസിന്റെ വീഴ്‌ചയ്ക്ക് ഉത്തരവാദിത്വം പിണറായി വിജയനാണ്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പോലും അദ്ദേഹത്തിനിപ്പോൾ യോഗ്യതയില്ല. ഐസക് പോലും സ്വയം വിമർശനം വേണമെന്ന് പറഞ്ഞു. എന്നാൽ പിണറായി വിജയന് ഇപ്പോൾ ചോദ്യങ്ങളോട് അസഹിഷ്ണുതയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഞാനും ആഭ്യന്തര മന്ത്രിയുടെ കസേരയിൽ ഇരുന്നതാണ്. എന്റെ കാലത്ത് ഇത്തരത്തിലുളള ഒരു ആരോപണം പോലും കേട്ടിട്ടില്ല. ഞാനല്ല വിടുവായത്തം പറയുന്നത്. പൊലീസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ചിട്ട് കാര്യമില്ല.
ഈ നാട്ടിൽ ഒരു ആഭ്യന്തര വകുപ്പ് സെക്രട്ടറിയുണ്ടോ? ഡിജിപി കോട്ടയത്ത് കെവിന്റെ വീട്ടിലോ പറവൂരിലെ ശ്രീജിത്തിന്റെ വീട്ടിലോ പോയോ? ചുക്കിനും ചുണ്ണാമ്പിനും കൊളളാത്ത കുറെ പേരെ ഉന്നത സ്ഥാനങ്ങളിൽ വെറുതെ ഇരുത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പെട്രോൾ ഡീസൽ വില ഒരു രൂപ കുറച്ചു. അധിക നികുതി തീരുമാനം വേണ്ടെന്ന് വയ്ക്കാതെ ഒരു രൂപ കുറയ്ക്കുന്നത് കണ്ണിൽ പൊടിയിടലാണ്. ഇത് സന്ദേശമാണത്രേ. എന്ത് സന്ദേശമാണ് ഇതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.