scorecardresearch

മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; സ്ഥലവും സമയവും പിണറായ്ക്ക് തീരുമാനിക്കാമെന്ന് സതീശൻ

ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെല്ലുവിളിയില്‍ സ്ഥലവും സമയവും മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെല്ലുവിളിയില്‍ സ്ഥലവും സമയവും മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

author-image
WebDesk
New Update
V D Satheesan

മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംവാദത്തിനു തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പ്രതിപക്ഷത്തിനെതിരെ ചില ചോദ്യങ്ങളുയര്‍ത്തി പരസ്യ സംവാദത്തിനു വെല്ലുവിളിച്ചു മുഖ്യമന്ത്രി രംഗത്തു വന്നതിനു പിന്നാലെയാണ് ആ ചോദ്യങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിനു ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

Advertisment

Also Read:രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകാൻ സർക്കാർ

ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെല്ലുവിളിയില്‍ സ്ഥലവും സമയവും മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തന്‍റെ നിര്‍ദേശം മുഖ്യമന്ത്രി ഏറ്റെടുക്കുമെന്ന് കരുതട്ടെയെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

ശബരിമല ശാസ്താവിന്‍റെ ശ്രീകോവിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ.

Also Read:രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം

ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ല. ഒരു ഡസണില്‍ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്ത് പിടിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുന്നത്.

എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്; മുഖ്യമന്ത്രീ, നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നതെന്ന് സതീശന്‍ പറയുന്നു.

Also Read;"പ്രതിപക്ഷത്തോട് സഹതാപം തോന്നുന്നു, അഭിപ്രായം തെങ്ങിനോട് ചോദിക്കേണ്ട ഗതികേടിലാണോ യുഡിഎഫ്": വി. ശിവൻകുട്ടി

സതീശന്‍റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:പി.ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ ഞാന്‍ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അങ്ങ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. എപ്പോഴും ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാല്‍ പോരല്ലോ. പരസ്യ സംവാദമെന്ന എന്‍റെ നിര്‍ദ്ദേശം അങ്ങ് ഏറ്റെടുക്കുമെന്ന് കരുതട്ടെ.മറക്കണ്ട, നേരിട്ടുള്ള സംവാദം എന്ന എന്‍റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഒരിക്കല്‍ കൂടി പ്രതീക്ഷിക്കട്ടെ എന്നു പറഞ്ഞു കൊണ്ടാണ് പരസ്യ സംവാദ വെല്ലുവിളി പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കുന്നത്.

Read More: തദ്ദേശപ്പോരിന്റെ രണ്ടാം ഘട്ടം നാളെ; വിധിയെഴുതുന്നത് ഏഴ് ജില്ലകൾ

Vd Satheeshan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: