Latest News

പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് ചെന്നിത്തല

കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു

Kerala Assembly, കേരള നിയമസഭ, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Pinarayi Vijayan, പിണറായി വിജയന്‍, UDF, യുഡിഎഫ്, CPM, സിപിഎം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭ ചേർന്നയുടൻ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അഗംങ്ങളോട് ശാന്തരാവാൻ സ്‌പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

അതേസമയം, ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. നിയമസഭയിലേക്ക് വരുന്ന വഴി മാസ്കോട്ട് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധം. കോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയ ശൈലജ രാജിവയ്ക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെ.കെ.ശൈലജ സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ മുഴുവൻ പ്രവേശന നടപടികളും പ്രഖ്യാപിച്ചത് കോടതിയാണ്. ഇത് സർക്കാരിന്റെ പിടിപ്പുകേടാണ്. തുടർച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. ഫ്യൂഡൽ രീതിയിലാണോ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന വിമർശനത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കോടതിയുടെ അഭിപ്രായത്തോട് യോജിപ്പുള്ളത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Opposition demands health minister resignation

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express