തിരുവനന്തപുരം: കിഫ്ബി സമ്പൂർണ ഓഡിറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. അഴിമതി പുറത്തുവരുമെന്ന ഭയമാണ് സർക്കാരിനെന്നും ധനമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്ഷൻ 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഭരണഘടനാപരമായ അവകാശങ്ങളെ ഐസക്ക് ചോദ്യം ചെയ്യുന്നു. 50000 കോടിയുടെ പദ്ധതിയെന്ന് വീമ്പിളക്കിയിട്ട് ഒന്നും നടക്കുന്നില്ല. ഒരു പദ്ധതിയുടെ കണക്കും നിയമസഭയിൽ ചർച്ച ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ജി.സുധാകരൻ പറഞ്ഞ ബകൻ ധനമന്ത്രി തോമസ് ഐസക്കാണെന്നും ഐസക്കിന് ഒരു ചുക്കുമറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ

സ്‌പീക്കർക്കെതിരെയും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. അഴിമതി ചൂണ്ടിക്കാണിക്കാനുള്ള അവകാശം സ്‌പീക്കർ നിഷേധിച്ചു. സ്പീക്കർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

Also Read: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു, പെണ്‍സുഹൃത്ത് വിഷം കഴിച്ചു

അതേസമയം, കിഫ്ബി ഓഡിറ്റില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷൻ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ല. കിയാൽ സർക്കാർ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു. കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ്. അതിനെതിരെ ആവര്‍ത്തിച്ച് ആക്ഷേപമുന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ധനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.