ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ

ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത്തരം നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്‌ക്കുന്നതായി റിപ്പോർട്ടുണ്ട്. ഗ്രൂപ്പ് അഡ്‌മിൻസിനെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നു. ചില ഗ്രൂപ്പുകൾ കണ്ടെത്തി ഇതിനോടകം നശിപ്പിച്ചുകളഞ്ഞു

തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ട് സജീവമാക്കി കേരള പൊലീസ്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേരെ അറസ്റ്റ് ചെയ്‌തു. 268 കേസുകൾ റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച 285 ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കേരള പൊലീസിന്റെയും സൈബര്‍ ഡോമിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഉപകരണങ്ങൾ പിടിച്ചെടുത്തതും പ്രതികളെ പിടികൂടിയും.

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഇന്നലെ കാസർഗോഡും കണ്ണൂരും ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ആകെ അറസ്റ്റ് 47 ആയി. പിടിയിലായവരിൽ ഒന്നിലേറെ ഐടി വിദഗ്‌ധരും ഉണ്ട്. പ്രമുഖരായ ഐടി വിദഗ്‌ധരാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസും വെളിപ്പെടുത്തുന്നു. പിടിയിലായവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read Also: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു

കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ട് പദ്ധതി നടക്കുന്നുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയ വഴി വിലപേശൽ നടത്തുകയും ചെയ്യുന്ന സംഘങ്ങൾ സംസ്ഥാനത്ത് സീജവമാണെന്നാണ് റിപ്പോർട്ട്.

ഏറ്റവും കൂടുതൽ റെയ്‌ഡ് നടന്നത് മലപ്പുറം ജില്ലയിലാണ്. പാലക്കാടാണ് ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത്തരം നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്‌ക്കുന്നതായി റിപ്പോർട്ടുണ്ട്. ഗ്രൂപ്പ് അഡ്‌മിൻസിനെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നു. ചില ഗ്രൂപ്പുകൾ കണ്ടെത്തി ഇതിനോടകം നശിപ്പിച്ചുകളഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Operation p hunt kerala police cyber crime

Next Story
എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് പുറപ്പെട്ടുbineesh kodiyeri,ബിനീഷ് കോടിയേരി, GOLD SMUGGLING, സ്വർണക്കടത്ത്, THIRUVANANTHAPURAM, തിരുവനന്തപുരം, BENGALURU, ബെംഗളൂരു, ED, ENFORCEMENT, ENFORCEMENT DIRECTORATE, എൻഫോഴ്സ്മെന്റ്, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, IE MALAYALAM,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com