തിരുവനന്തപുരം: പൊലീസ് മർദനത്തിൽ പരുക്കേറ്റ കെഎസ്‍യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടിയും, കെസി ജോസഫും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. തുടര്‍ന്ന് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഇരു നേതാക്കളും സമരം അവസാനിപ്പിച്ചത്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്‍യുവിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.
നിയമസഭാ ഗേറ്റിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് ബലം പ്രയോഗിച്ചത് നീക്കിയത്. ഇത് ലാത്തിച്ചാര്‍ജിലേക്കും കല്ലേറിലേക്കും നയിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും പൊലീസുകാര്‍ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ളവര്‍ക്കും പരുക്കേറ്റു.