/indian-express-malayalam/media/media_files/uploads/2023/04/VD-Satheeshan.jpg)
Photo: Facebook/ VD Satheeshan
കോട്ടയം: ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനൊരുങ്ങി സിപിഎം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ ചോദിക്കുന്നു.
അതിൻ്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം വി.ഡി.സതീശനും പങ്കുണ്ടെന്നും അനിൽ കുമാർ എഫ് ബി പോസ്റ്റിൽ പറയുന്നു. നേരത്തെ, ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന പരാമർശത്തിൽ പ്രതികരണവുമായി അനിൽകുമാർ രം​ഗത്തെത്തിയിരുന്നു.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദത്തിൽ തരംതാഴ്ന്ന പ്രചാരണമെന്ന് സിപിഎം നടത്തുന്നതെന്ന് വിഡി സതീശൻ പ്രതികരിച്ചു. ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിയ്ക്ക് നൽകിയതെന്നും സതീശൻ പറഞ്ഞു. അത് കുടുംബം നന്നായി തന്നെ ചെയ്തു. ഇത് കുടുംബത്തെ തരം താഴ്ത്താനുള്ള പ്രചാരണമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതേസമയം, കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഎം സ്ഥാനാർത്ഥിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us