തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. എഐസിസി ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോവുക. ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. വേണുഗോപാലാണ് ചാര്‍ട്ടേഡ് വിമാനത്തിന്റെ കാര്യം അറിയിച്ചത്.
തന്റെ പിതാവിന് ചികിത്സ ലഭിക്കുന്നില്ല എന്നത് വ്യാജപ്രചരണം മാത്രമാണെന്ന് ചാണ്ടി ഉമ്മന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യാജപ്രചരണത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനെത്തി. അതിനാല്‍ ന്യൂമോണിയ പിടിപെട്ടു. ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ ക്യാമ്പയിന്‍ തുടരുന്ന സ്ഥിതിയാണുള്ളതെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
“ഈ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് ന്യൂമോണിയ വന്നാല്‍ അതിന്റെ ഇംപാക്ട് എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെ. നമുക്ക് ഒരു ചികിത്സയോടും എതിര്‍പ്പില്ല. ഇതുവരെയുള്ള ചികിത്സയുടെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്തൊക്കെ ചികിത്സയാണ് ഇതുവരെ ചെയ്തതെന്ന് വ്യക്തമായി പറയാന്‍ എനിക്ക് സാധിക്കും,” ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്‌സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനു കത്തുമയച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മൻ ചാണ്ടിയും കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു.