എൽഡിഎഫിന് പറഞ്ഞതൊന്നും നടപ്പാക്കാനാകുന്നില്ല; പിണറായി സർക്കാരിനെ കളിയാക്കി ഉമ്മൻ ചാണ്ടി

എൽഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് പല വാഗ്‌ദാനങ്ങളും നൽകിയിരുന്നു. പറഞ്ഞതെല്ലാം അവർക്ക് ശരിയാണെന്നു വരുത്തണമെന്നുണ്ട്. പക്ഷേ ഒന്നും നടക്കുന്നില്ല

KMRL, കെഎംആർഎൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊച്ചി മെട്രോ ജനകീയ യാത്ര, UDF Janakeeya yatra, Oommen Chandi

മലപ്പുറം: യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ച എൽഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 10 മാസമായി പരിശോധിച്ചിട്ടും ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നു ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൽഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് പല വാഗ്‌ദാനങ്ങളും നൽകിയിരുന്നു. പറഞ്ഞതെല്ലാം അവർക്ക് ശരിയാണെന്നു വരുത്തണമെന്നുണ്ട്. പക്ഷേ ഒന്നും നടക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു.

യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ എ.കെ.ബാലൻ അധ്യക്ഷനായ ഉപസമിതിയെ നിയോഗിച്ചത് എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമായിരുന്നു. ഇതിനെയാണ് ഉമ്മൻ ചാണ്ടി കളിയാക്കിയത്. സമിതി പരിശോധന തുടങ്ങിയിട്ട് 10 മാസം കഴിഞ്ഞു. പക്ഷേ ഒന്നും നടക്കുന്നില്ല. പുനഃപരിശോധിക്കുന്നത് പ്രതികാര നടപടിയായി കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഡിജെഎസിനെ യുഡിഎഫിൽ ചേർക്കുമോയെന്ന ചോദ്യത്തിനും ഉമ്മൻ ചാണ്ടി മറുപടി നൽകി. കോൺഗ്രസ് എന്നും എല്ലാവരോടും നല്ല ബന്ധം പുലർത്തുന്ന പാർട്ടിയാണ്. എല്ലാവരുമായും സൗഹൃദം തുടരുന്ന പാർട്ടിയാണ്. പക്ഷേ ഒരു ബന്ധം വേണമോയെന്ന കാര്യം എല്ലാവരുമായും ആലോചിച്ചതിനുശേഷമേ തീരുമാനിക്കൂ. മത തീവ്രവാദം പറയുന്ന ഒരു ശക്തിയുമായും യുഡിഎഫ് കൂട്ടുകൂടില്ല. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ നോമിനേഷൻ വിവാദം ഒരു പ്രശ്നമല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Oommen chandy teasing pinarayi vijayan ldf government

Next Story
ഗതാഗത മന്ത്രിയായുളള തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്Thomas Chandy, Thomas Chandy MLA, NCP Leader Thomas Chandy, Thomas Chandy Minister, AK Saseendran, NCP, Ex minister AK Saseendran, തോമസ് ചാണ്ടി എംഎൽഎ, എകെ ശശീന്ദ്രൻ, മന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com