scorecardresearch

'പരാതിയില്ല, ഇതിലും വലിയ ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്'; മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

author-image
WebDesk
New Update
LDF to Return Power, LDF To win 2021 Election, Pinarayi Vijayan to CM Again, ABP-C-Voter Survey, LDF, Election 2021, Kerala Election, Pinarayi Vijayan, Oommen chandy, CPIM, LDF, UDF, BJP, എൽഡിഎഫ് ഭരണത്തുടർച്ച, എൽഡിഎഫ് വീണ്ടും ഭരണത്തിലേക്ക്, എൽഡിഎഫിന് ഭരണത്തുടർച്ച, പിണറായി വീണ്ടും മുഖ്യമന്ത്രി, പിണറായി വീണ്ടും മുഖ്യമന്ത്രിയാവും, തിരഞ്ഞെടുപ്പ്, പിണറായി വിജയൻ, എൽഡിഎഫ്, യുഡിഎഫ്, ബിജെപി, സി വോട്ടർ, സീ വോട്ടർ, എബിപി, എബിപി സിവോട്ടർ, സർവേ, malayalam news, kerala news, news in malayalam, ie malayalam

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. വ്യക്തിപരമായി ആക്ഷേപിച്ചതിൽ തനിക്ക് പരാതി ഇല്ല. ഇതിലും വലിയ ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ല. താൻ എടുത്ത നിലപാട് തന്നെയാണ് എന്നും യുഡിഎഫിന്റെ നിലപാടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Advertisment

സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളോട് ഒരിക്കലെങ്കിലും സംസാരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. ഉദ്യോഗാര്‍ഥികളുടെ യഥാര്‍ഥ ആവശ്യം എന്താണെന്ന് മനസിലാക്കാതെയാണ് പിണറായി പ്രതികരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: 'ഉദ്യോഗാർഥികളുടെ കാലു പിടിക്കേണ്ടത് ഈ വ്യക്തി, മുട്ടിലിഴയേണ്ടതും മറ്റാരുമല്ല'; ഉമ്മൻചാണ്ടിക്കെതിരെ പിണറായി

യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് പിടിക്കപ്പെട്ട രണ്ട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ഭാവി തുലച്ചതിന്റെ പ്രതികാരമാണ് സര്‍ക്കാര്‍ തങ്ങളോട് ചെയ്യുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ കരഞ്ഞു പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഉദ്യോഗാര്‍ഥികള്‍ പറയുന്നതുകേട്ട് താന്‍ സ്തംഭിച്ചുപോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisment

ഉദ്യോഗാർഥികൾ ഉമ്മൻ ചാണ്ടിയുടെ കാലുപിടിച്ച വാർത്തയോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. “കഴിഞ്ഞ ദിവസം ഒരു കാലുപിടിക്കൽ രംഗം കണ്ടു. ഉദ്യോഗാർഥികൾ ആരുടെ കാലാണോ പിടിച്ചത് അദ്ദേഹം ഉദ്യോഗാർഥികളുടെ കാലിൽ വീഴുകയാണ് വേണ്ടത്. എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണ് എന്ന് ഉദ്യോഗാർഥികളോട് അദ്ദേഹം പറയണം. ഇതിനെല്ലാം താനാണ് ഉത്തരവാദിയെന്ന് പറയാൻ സാധിച്ചാൽ അൽപം നീതി അവരോട് കാണിച്ചെന്ന് പറയാം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ല,” എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

Udf Pinarayi Vijayan Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: